കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും മാനസിക ഉല്ലാസവും ലക്ഷ്യം വച്ച് ന്യൂ മാഹിയിലെ പെരിങ്ങാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച (ഒക്ടോബര്‍ 31) വൈകിട്ട് 4.30ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് നിര്‍വഹിക്കും. അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനാകും.
വാര്‍ഷിക പദ്ധതിയില്‍ നിന്നും 2.5 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെ ആധുനിക സംവിധാനങ്ങളോട് കൂടിയാണ് പാര്‍ക്കിന്റെ നിര്‍മ്മാണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഉദ്ഘാടന ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക