കൊച്ചി: സെന്റർ ഫോർ ഹ്യൂമൻ റൈറ്സ് കേരളയുടെ ആഭിമുഖ്യത്തിൽ ദളിത് പീഢനങ്ങൾക്കു എതിരായും ഫാദർ സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ കള്ളക്കേസ്സുകൾക്കുമെതിരെ ശക്തമായി പ്രതികരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുമ്പിലായി പ്രതിഷേധ സമര പരിപാടി നടത്തി.
മുൻ കോര്പറേഷൻ കൗൺസിലർ അഡ്വ ഈ എം സുനിൽകുമാർ ഉത്ഘാടനം ചെയ്തു സംസാരിച്ചു. എസ്. അരുൺ കുമാർ, ജി. മുരുകൻ,ജെബിൻ ആന്റണി, ഡേവിസ് കെ സി എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന പീഢനങ്ങൾക്കെതിരെ സൗജന്യ നിയമ സഹായം നൽകാൻ സംഘടന തയ്യാറാണെന്ന് അഡ്വ: ഇ എം. സുനിൽകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക