മുന്നോക്ക സംവരണത്തിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാകുമെന്നത് കുപ്രചരണമെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കളോട് പറഞ്ഞു. ആലികുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. മന്ത്രി കെ.ടി ജലീലും ചര്‍ച്ചയില്‍ പങ്കെടുത്തു.
അമേരിക്കൻ രാഷ്ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പൊതുമത്സരവിഭാഗത്തിൽ നിന്ന് പത്ത് ശതമാനം മാറ്റിവയ്ക്കുകയാണ് ചെയ്തതെന്നും ആരുടെയും സംവരണം ഇല്ലാതായിട്ടില്ലെന്നും ഒരാളുടെ പോലും സംവരണം ഇല്ലാതാക്കുകയുമില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക