നരേന്ദ്ര മോദിയെയും, മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയും താൻ ഭയക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. സത്യം സത്യവും നീതി നീതിയുമാണ്. മോദി എന്ന വ്യക്തിക്കെതിരായ ആശയപരമായ യുദ്ധമാണ് താൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ആശയങ്ങൾക്കും ചിന്താഗതികളുമെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ഇത്തവണ ബീഹാറിൽ മഹാസഖ്യം വിജയിക്കുമെന്നും മോദിയുടെയും മോദി അനുകൂലികളുടെയും ആശയങ്ങളെ നാം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക