കണ്ണൂർ : പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ രാമപുരത്ത് നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രവും പാര്‍ക്കും നവംബര്‍ അഞ്ച് വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നാടിന് സമര്‍പ്പിക്കും.
രാവിലെ 10.30 ന് ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനാകും പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ വളവ് നിവര്‍ത്തിയപ്പോള്‍ ലഭിച്ച പൊതുമരാമത്ത് വകുപ്പിന്റെ അര ഏക്കര്‍ സ്ഥലത്താണ് വിശ്രമ കേന്ദ്രവും പാര്‍ക്കും ഒരുക്കിയത്.
1.35 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ക്കില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വിശ്രമിക്കാനും കുട്ടികള്‍ക്ക് കളിക്കാനുമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
50 ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം, ഭക്ഷണശാല, പൂന്തോട്ടം, ശൗചാലയം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, വാട്ടര്‍ ഫൗണ്ടന്, ഇരിപ്പിടങ്ങള്‍, നടപ്പാത, ചുറ്റുമതില്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കെ എസ് ടി പിയുടെ നേതൃത്വത്തില്‍ ആര്‍ഡിഎസാണ് പ്രവൃത്തി നടത്തിയത്.
കെ എസ് ടി പി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ആദ്യത്തെ വഴിയോര വിശ്രമ കേന്ദ്രമാണ് രാമപുരത്ത് ഒരുങ്ങിയത്. കെ എസ് ടി പി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സേഫ്റ്റി കോറിഡോര്‍ പദ്ധതിയുടെ ഭാഗമായുള്ള ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്.
https://www.facebook.com/InformationOfficeKannur/videos/402050437497110
പ്രതികരിക്കാൻ ഇവിടെ എഴുതുക