കോവിഡ് വ്യാപനം കാരണം രാജ്യത്തെ തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാലിപ്പോൾ രാജ്യത്തെ തിയേറ്ററുകൾ തുറക്കുന്നതിനുള്ള അനുമതി പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയിൽ അടച്ചിട്ട തീയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചു.
എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും: കെ കെ ശൈലജ ടീച്ചര്‍
മഹാരാഷ്ട്രയിലെ തിയേറ്ററുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് പ്രവർത്തിപ്പിക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തിയേറ്ററുകൾ മാത്രമേ തുറക്കാവൂ എന്നാണ് സർക്കാർ നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക