ടെക് മേഖലയിൽ വമ്പൻ പദ്ധതികളുമായി ഇന്ത്യൻ കമ്പനിയായ ടാറ്റ. ആപ്പിളിന്റെ ഇന്ത്യയിലെ ഉല്പാദനത്തിനായി നിക്ഷേപം നടത്താനാണ് ടാറ്റ ഇപ്പോൾ തയ്യാറെടുക്കുന്നത്. ആപ്പിൾ തങ്ങളുടെ ഭൂരിഭാഗം പ്രവർത്തനങ്ങളും ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് ടെക് മേഖലയിൽ ഇന്ത്യയിൽ നിന്ന് തന്നെ ഒരു കമ്പനി വരുന്നത്.
നാച്വറല്‍ റബര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ റബര്‍ ഗ്ലൗസ് നിര്‍മാണ ഫാക്ടറിക്ക് തറക്കല്ലിട്ടു
ടാറ്റാ ഇലക്ട്രോണിക്സ് എന്നായിരിക്കും പുതിയ സ്ഥാപനത്തിന്റെ പേര്. ടാറ്റ ഗ്രൂപ്പ് ഇതിനായി ഏതാണ്ട് 500 കോടി രൂപ മുതൽ മുടക്ക് നടത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഹൊസൂരിലെ നിർമാണ പ്ലാന്റിനായി ടിഡ്കോ ഇതിനകം 500 ഏക്കർ അനുവദിച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക