‘ഓള് ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ എന്ന വിജയ്യുടെ ഫാന്‍സ് അസോസിയേഷന്റെ പേരിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പുതിയ പാര്‍ട്ടി തന്റേതല്ലെന്നും അത് പിതാവിന്റേതാണെന്നും വ്യക്തമാക്കി വിജയ്. വിജയ് ഫാന്‍സ് അസോസിയേഷന്റെ പേരില്‍ ആരംഭിക്കാനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി തന്റേതല്ലെന്നാണ് നടൻ അറിയിച്ചത്.
താരത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖറാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്. വിവരം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് വിജയുടെ ഓഫീസിൽ നിന്നും പ്രതികരണം എത്തിയത്. പുതിയ പാർട്ടിയുമായി താരത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഇതിനകം താരം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ചന്ദ്രശേഖറിന്റെ നീക്കം വിജയുടെ അറിവോടെയല്ല. ഫാൻസ് അസോസിയേഷൻ അംഗങ്ങൾ ഇതിനോട് സഹകരിക്കരുതെന്നും താരത്തിന്റെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക