രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടെങ്കിലും വാക്സിനായുള്ള കാത്തിരിപ്പിൽ തന്നെയാണ് ജനങ്ങൾ. ഇപ്പോഴിതാ കോവിഡ് വാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയേക്കുമെന്നാണ് സൂചന. ഈ മാസം തന്നെ അവസാനഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുമെന്നും സുരക്ഷിതവും ഫലപ്രദവുമാണ് ഇതുവരെയുള്ള വാക്സിൻ പരീക്ഷണമെന്നും മുതിർന്ന ശാസ്ത്രജ്ഞൻ അറിയിച്ചിരുന്നു.
ഐപിഎൽ മത്സരങ്ങളിലെ പന്തയം വെപ്പിൽ പണം നഷ്ടമായ 19കാരൻ ആത്മഹത്യ ചെയ്തു
വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ അവസാനിക്കും മുൻപുതന്നെ ആളുകൾക്കു കോവാക്സിൻ ഷോട്ടുകൾ നൽകാമോ എന്നു തീരുമാനിക്കേണ്ടതു കേന്ദ്ര ആരോഗ്യ മന്ത്രാലയമാണെന്ന് ഐസിഎംആറിന്റെ റിസർച്ച് മാനേജ്മെന്റ്, പോളിസി, പ്ലാനിങ്, കോർഡിനേഷൻ സെൽ മേധാവി വ്യക്തമാക്കി. വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്. പല രാജ്യങ്ങളിലും കോവിഡ് വാക്സിൻ പരീക്ഷണ ഘട്ടത്തിലാണ്. ഉത്തമമായൊരു കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിലാണ് ലോകജനത.
ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിച്ചോളൂ; അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക