ഇന്ത്യയില്‍ റെഡ്മി നോട്ട് 9 ന്റെ ഷാഡോ ബ്ലാക്ക് കളര്‍ ഓപ്ഷന് പുറത്തിറക്കി. ഡ്യുവല്‍ നാനോ സിം വരുന്ന റെഡ്മി നോട്ട് 9 ആന്‍ഡ്രോയിഡ് 10 എംഐയുഐ 11ല്‍ പ്രവര്‍ത്തിക്കുന്നു. 6 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്സ് റാമിനൊപ്പം ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 85 SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് നൽകുന്നു.
5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9ല്‍ വരുന്നത്. 4 ജി വോള്‍ട്ട്, വൈ-ഫൈ 802.11 എ / ബി / ജി / എന്‍, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. 48 മെഗാപിക്സല്‍ പ്രൈമറി സ്നാപ്പര്‍, 8 മെഗാപിക്സല്‍ സെന്‍സര്‍, രണ്ട് അധിക 2 മെഗാപിക്സല്‍ സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 9ല്‍ നല്‍കിയിരിക്കുന്നത്. റെഡ്മി നോട്ട് 9 ഷാഡോ ബ്ലാക്ക് 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് ദീപാവലി ഓഫറിന്റെ ഭാഗമായി കമ്പനി വെബ്സൈറ്റില്‍ 11,499 രൂപയില്‍ നിന്ന് വില ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക