കണ്ണൂർ :പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് പെട്രോള്‍ / ഡീസല്‍ വില്പനശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണത്തിനുമായി പ്രവര്‍ത്തന മൂലധന വായ്പ നല്‍കുന്നതിന് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ വികസന കോര്പ്പറേഷന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന് പൊതുമേഖലയിലുള്ള ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കണം.
കള്ളപ്പണകേസിൽ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി അനുമതി
സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്സ് രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്. പ്രായപരിധി 60 വയസ്സ്. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര സംസ്ഥാന വകുപ്പുകളിലെ സ്ഥിര ജോലി ഉള്ളവര്‍ ആകരുത്. അപേക്ഷകന്റെ വായ്പയ്ക്കാവശ്യമായ വസ്തു ജാമ്യം, സ്വന്തം മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം,വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയ്യതി ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് തുടങ്ങിയ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന്, ടൗണ്‍ഹാള്‍ റോഡ്, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ 20 നകം ലഭിക്കണം.
സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക