കണ്ണൂർ :സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്ത് മെഡിക്കല്‍ ക്യാമ്പ് പോലുള്ള പരിപാടികളിലും സഹായിക്കുന്നതും, വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പ്രവര്‍ത്തിക്കുന്നതുമായ ജില്ലയിലെ മികച്ച മൂന്ന് എന്‍ എസ് എസ്, എന്‍ സി സി, എസ് പി സി യൂണിറ്റുകള്‍ക്ക് അവാര്‍ഡുകള്‍ നല്കുന്നു.
2019-20 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. അതത് യൂണിറ്റുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത ഫോട്ടോ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്, എഫ് ബ്ലോക്ക്, കണ്ണൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ 30 നകം സമര്‍പ്പിക്കണം. ഫോണ്‍ 04972 712255.
കള്ളപ്പണകേസിൽ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക