പാറ്റ്ന: നാളെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്നത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ്. മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത് 56.19 ശതമാനം പോളിംഗാണ്. ഇക്കുറി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് സഖ്യങ്ങളുടെ പ്രതീക്ഷ.
ബഗ്ദാദില്‍ ഐ എസ് ആക്രമണം; പതിനൊന്ന് പേര് കൊല്ലപ്പെട്ടു
അതേ സമയം ഒട്ടുമിക്ക എക്സിറ്റ് പോളുകളും മഹാ സഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി എന്‍ഡിഎ രംഗത്തെത്തി. ജെഡിയു പ്രതികരണം, നിതീഷ് കുമാര്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്ന വിലയിരുത്തലുകള്‍ക്ക് അടിസ്ഥാനവുമില്ലെന്ന്. എക്സിറ്റ് പോളുകളെ ശരിവെച്ച് മഹാസഖ്യം അധികാരത്തിൽ വരുമോ അതോ എൻഡിഎ തുടരുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക