തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇക്കാര്യം പുറത്തുവിട്ടത് ചിരഞ്ജീവി തന്നെയാണ്.
കെ.ടി ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി
നിലവിൽ തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടിൽ തന്നെ ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്നും നടൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ചിരഞ്ജീവ് അറിയിച്ചു. ഉടൻ രോഗം ഭേദമാകുന്നവിവരം അറിയിക്കാനാകുമെന്ന പ്രതീക്ഷയും താരം ട്വീറ്റിൽ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക