തിരുവനന്തപുരം: അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിലും അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പശ്ചിമ ബംഗാളിലും കേരളത്തിലും അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപി കേരളത്തിലും അധികാരം നേടും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിനുള്ള സൂചനയാകും. കേരളത്തിലെ ഇടത് സർക്കാരിന്റെ നില പരുങ്ങലിലാണെന്നും കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണെന്നും കൂടാതെ ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. അത്പോലെ സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കോതമംഗലം പള്ളി കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതി
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അതിനുവേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ ജീവന്റെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടൽ വേണമെന്നും സുരേന്ദ്രൻ പറഞ്ഞു. എന്തും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎം. പൊലീസും മാധ്യമങ്ങളും ജാഗ്രത പാലിക്കണം. ഇത് കേവലം സംശയമല്ല, തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പറയുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഗവേഷണ പ്രബന്ധത്തിന് എതിരായ പരാതിയിൽ പരിഹാസവുമായി മന്ത്രി കെടി ജലീൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക