ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സഖ്യത്തിന്റെ വിജയത്തിന് പിന്നാലെ ആര്.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ചുകൊണ്ടായിരുന്നു പരിഹാസം.
‘മഹാഗഡ്ബന്ധന് ട്രംപിന് പടിക്കുകയാണോ?’ എന്നായിരുന്നു സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുരേന്ദ്രന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി.
ബി.ജെ.പിയുടെ വലിയ സുഹൃത്തായിരുന്ന ട്രംപ് എപ്പോഴാണ് ശത്രുവായതെന്നാണ് പലരും ചോദിക്കുന്നത്. ഓന്തിനെ പോലെ നിറം മാറുന്നതാണോ ബി.ജെ.പി നേതാക്കളുടെ സ്വഭാവമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
‘തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് വരെ ട്രംപ് സംഘപരിവാറിന്റെ ആരാധ്യപുരുഷനായിരുന്നു. നമസ്തേ ട്രംപ് എന്നൊക്കെ പറഞ്ഞ് എത്ര കോടിയാണ് പൊടിച്ചത്’, മറ്റൊരു കമന്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക