ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 16 മുതല്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും തീരുമാനം റദ്ദാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് ഈ മാസം 16 മുതല്‍ സ്കൂള്‍ തുറക്കാനായിരുന്നു.
എന്നാല്‍ രക്ഷിതാക്കളുടെ അഭിപ്രായം ഇക്കാര്യത്തില്‍ ആരാഞ്ഞപ്പോള്‍ സ്കൂള്‍ തുറക്കുന്നതിന് അനുകൂല അഭിപ്രായമായിരുന്നില്ല ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് തീരുമാനത്തില്‍ പുനരാലോചന നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ ഡിസംബര്‍ രണ്ടുമുതല്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും പി.എച്ച്.ഡി. ഗവേഷണ വിദ്യാര്‍ഥികള്‍ക്കുമായി കോളേജുകളും സര്‍വകലാശാലകളും തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക