ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ വൻ വർധനവ്. ഒക്ടോബർ മാസത്തെ രാജ്യത്തെ ഇന്ധന ഉപഭോഗത്തിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും സമ്പദ്വ്യവസ്ഥയുടെ വളർച്ച വർധിച്ച് ഇന്ധന ഉപഭോഗത്തിൽ വർധനവെന്നാണ് റിപ്പോർട്ട്.
എണ്ണ ആവശ്യകത കണക്കാക്കുന്നതിനായുള്ള മാനദണ്ഡമായ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ഉപഭോഗം മുൻ വർഷത്തെ അപേക്ഷിച്ച് ഒക്ടോബറിൽ 2.5 ശതമാനം 17.78 ദശലക്ഷം ടണ്ണായി ഉയർന്നു. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വാർഷികാടിസ്ഥാനത്തിൽ എണ്ണ ഉപയോഗത്തിൽ വർധന റിപ്പോർട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക