തിരുവനന്തപുരത്ത് പൊലീസ് ഡ്രൈവറെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കല്ലമ്പലം പാളയംകുന്ന് തൃഷ്ണയില്‍ മനോജാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്കുമാറിന്റെ പിഎ
രാത്രി വി.ഐ.പി പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് മനോജിനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കെട്ടഴിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്യൂട്ടി സംബന്ധമായ സമ്മര്‍ദ്ദം മൂലം ജീവനൊടുക്കിയതാണെന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍, കടബാദ്ധ്യതയോ മറ്റു കുടുംബപ്രശ്നങ്ങളോ ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തി ആറ്റിങ്ങല്‍ ഡിവൈ.എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക