കാട്ടാക്കട :തിരുവനന്തപുരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ തൂങ്ങിമരിച്ച നിലയില്‍. മാറനല്ലൂർ അജിൻ നിവാസിൽ ശ്രീകുമാർ–ശ്രീലേഖ ദമ്പതികളുടെ മകൻ അജിൽ എസ്. കുമാർ(20) അരുവിയോട് ചാനൽക്കര വിളയിൽ വീട്ടിൽ രാമകൃഷ്ണൻ നായർ– മഹേശ്വരി ദമ്പതികളുടെ മകൻ അഭിനേഷ്(29) എന്നിവരാണ് മരിച്ചത്.
ഇരുവരെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണു കാണപ്പെട്ടത്. രാവിലെ പത്തരയോടെയാണ് ബിരുദ വിദ്യാർഥിയായ അജിലിന്റെ മൃതദേഹം വീടിനുള്ളിലെ മുറിയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് വീട്ടിലെത്തിയവരിൽ അഭിനേഷും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടേകാലോടെ അഭിനേഷിനെയും വീടിനു സമീപത്തെ ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
മാറനല്ലൂരിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു അഭിനേഷ്. ഇതിനു സമീപമാണ് അജിൽ കുമാർ താമസം. ഇവർ സുഹൃത്തുക്കളാണെന്നു നാട്ടുകാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക