വാഹനങ്ങൾ വാങ്ങാതെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ലീസിങ്ങ് പദ്ധതികൾ ഇന്ത്യയിൽ ഇപ്പോൾ ഉണ്ട്. ഇത്തരത്തിൽ കുറഞ്ഞ വാടകയ്ക്ക പ്രീമിയം വാഹനങ്ങൾ ലഭ്യമാക്കാനൊരുങ്ങുകയാണ് സ്കോഡ ഇന്ത്യ. ക്ലെവർ ലീസ് എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതിലൂടെ റാപ്പിഡ്, സൂപ്പർബ്, കരോക്ക്, ഒക്ടാവിയ, കോഡിയാക്ക് തുടങ്ങിയ വാഹനങ്ങൾ സ്കോഡ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്.
24 മാസം മുതൽ 60 മാസം വരെയാണ് വാഹനങ്ങൾ ലീസിങ് പദ്ധതി വഴി ഉപഭോക്താക്കൾക്ക് ലഭിക്കുക. 22,580 രൂപയാണ് പ്രതിമാസ വാടക. റോഡ് ടാക്സ്, ഇൻഷുറൻസ്, സർവ്വീസ് കോസ്റ്റ്, ടയർ മാറുന്നത് ഉൾപ്പടെയുള്ളവ വാഹനങ്ങൾ എടിക്കുന്നയാൾ വഹിക്കേണ്ടതില്ല. ഉപഭോക്തക്കൾക്ക് വാഹനം ലഭ്യമാകുന്നതിന് അദ്യം പണം നൽകേണ്ട എന്ന പ്രത്യേകതയും ഉണ്ട്.
സ്വകാര്യ പെതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാണ് ക്ലവർ ലീസിങ് പദ്ധതി ഇന്ത്യയിൽ നടപ്പാക്കുന്നത്. മൂംബെെ,പൂന്നെ, ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരൂ, ചെന്നെെ, കൊൽക്കത്ത, ഹെെദരാബാദ് ഉൾപ്പടെയുള്ള എട്ട് നഗരങ്ങളിലാണ് ആദ്യം പദ്ധതി നടപ്പിലാക്കും.
സ്കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ലീസിങ്ങ് പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും കമ്പനി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക