കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ വാർത്തയോടു കവിത ചൊല്ലി പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നായിരുന്നു മന്ത്രിയുടെ കവിത.
10.28 ന് ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിച്ചതോടെ വനിതാപൊലീസിനെയടക്കം വരുത്തി വിജിലന്‍സ് സംഘം വീട് പരിശോധിച്ചു.
പഴനിയില്‍ പട്ടാപ്പകലുണ്ടായ വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു
മുന്‍കൂര്‍ ജാമ്യത്തിനും ഇബ്രാഹിംകുഞ്ഞ് നീക്കം തുടങ്ങി. എന്നാൽ ആശുപത്രിയിലെത്തിയ വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇബ്രാഹിംകുഞ്ഞിനു ചികിത്സ ആവശ്യമെന്നു ഡോക്ടർ അറിയിച്ചു. ആശുപത്രിയിൽ തന്നെ തുടർന്നേക്കും. ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സർക്കാരിന്റെ രാഷ്ട്രീയനീക്കമാണിതെന്ന് പി.ടി തോമസ് പ്രതികരിച്ചു. ഇതിനെ യുഡിഎഫ് ചെറുക്കും. പുകമറ സൃഷ്ടിക്കാനുള്ള നീക്കമെന്നും പി.ടി.തോമസ് ആരോപിച്ചു. ലീഗ് അടിയന്തര നേതൃയോഗം മലപ്പുറത്ത് ചേരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക