നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. അപകടം സംഭവിച്ചത് തമിഴ്നാട്ടിലെ മേൽമാവത്തൂരിൽ വച്ചാണ്. ഭർത്താവ് സുന്ദറുമുണ്ടായിരുന്നു ഖുശ്ബുവിനൊപ്പം.
അപകടമുണ്ടായത് ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ്. ആർക്കും സാരമായി പരുക്കില്ല.
വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി
ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു. കാറിന്റെ ഒരു ഭാഗം പൂർണമായി തകർന്നിരുന്നു. താൻ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു പറഞ്ഞു. വേൽയാത്രയിൽ പങ്കെടുക്കാൻ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും വേൽ മുരുഗൻ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനിൽ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക