മഹാരാഷ്ട്രയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10000 കുട്ടികൾക്ക് സഹായ ഹസ്തവുമായി ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി. ഹെൽത്ത് കെയർ ആൻഡ് സാനിറ്റൈസേഷൻ ഉത്പന്നമായ ‘വിസി’ൽ നിന്ന് ലഭിക്കുന്ന ലാഭം കുട്ടികൾക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ‘വിസി’ന്റെ ബ്രാൻഡ് അംബാസിഡറാണ് വിരാട് കോലി.
പുതിയ ഡ്രസ്സ് കഴുകാതെ ഉപയോഗിക്കരുതെ, ഒളിഞ്ഞിരിക്കുന്ന വലിയ അപകടം ഇതാണ്
വിരാട് കോലി ഫൗണ്ടേഷന്റെ സിഎസ്ആർ പദ്ധതി വഴിയാണ് തുക കൈമാറുക. ഇത്തരം പദ്ധതിയിൽ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷവാനാണെന്നും ഇന്ത്യക്കാരോടുള്ള ഐക്യദാർഢ്യമാണ് താൻ ഈ പ്രവൃത്തിയിലൂടെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ‘കായിക താരം എന്ന നിലയിൽ ഒരുപാട് സ്നേഹവും, ഹീറോ പരിവേഷവും ലഭിക്കുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ മുൻപിൽ നിന്ന് പൊരുതുന്നവരാണ് യഥാർഥ ഹീറോസ്. ഇന്ത്യക്കാരോടുള്ള എന്റെ ഐക്യദാർഡ്യം ഇങ്ങനെ പ്രഖ്യാപിക്കുന്നു’ കോലി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക