കാളിദാസനെ അറിയാമോ.? പേര് കേട്ട് മനസ്സിലായില്ലെങ്കിൽ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരസ്യത്തിലുള്ള ആനയെ കണ്ടിട്ടില്ലേ, തീർച്ചയായും ശ്രദ്ദിച്ചിട്ടുണ്ടാകും. ടീമിന്റെ ചിഹ്നം തന്നെ ആനയാണല്ലോ. അവനാണ് കാളിദാസൻ.. കാളിദാസനെ ഇനി മറ്റെവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ. ? തീർച്ചയായും കണ്ടിട്ടുണ്ടാകും. കാളിദാസൻ ചില്ലറക്കാരനല്ല കേട്ടോ.. പറഞ്ഞു വന്നാൽ ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ കയ്യടി വാങ്ങിയവനാണ് ഇവൻ. തൃശൂർ ചിറയ്ക്കൽക്കാരുടെ കണ്ണിലുണ്ണി..
നിങ്ങൾക്ക് അമിത ഉറക്കം ശീലമാണോ? എങ്കിൽ സൂക്ഷിക്കുക വലിയ അപകടം
എങ്ങനെയെന്നല്ലേ..! കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യത്തിനും മുന്നേ കാളിദാസൻ നമുക്ക് മുന്നിൽ എത്തിയിട്ടുണ്ട്. സിനിമ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ പ്രഭാസിനൊപ്പം വെള്ളിത്തിരയിലെത്തിയിട്ടുണ്ട് കാളിദാസൻ. ഓർക്കുന്നില്ലേ, ബാഹുബലിയ്ക്ക് പ്രിയപ്പെട്ടവൻ.. കാണികളിൽ രോമാഞ്ചമുണ്ടാക്കിയ ബാഹുബലിയിലെ ആ സീൻ എങ്ങനെ മറക്കാനാണ്. ബാഹുബലിയ്ക്ക് പ്രിയപ്പെട്ടവനായ ആ ആന കാളിദാസനാണ്. കാളിദാസനെ കാണാനായി നിരവധിപേരാണ് എത്താറുള്ളത്. അഭിനേതാക്കളാകട്ടെ, ഫോട്ടോഷൂട്ടിനായും കാളിദാസനെ തേടിയെത്താറുണ്ട്.
അവസാനഘട്ട പരീക്ഷണവും വിജയം; കൊവിഡ് വാക്സിന് തയ്യാറെന്ന് ഫൈസര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക