കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടത്താനിരുന്ന വനിതാ ഫുട്ബോള്‍ ലോകകപ്പ് റദ്ദാക്കി. അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പാണ് റദ്ധാക്കിയത്. 2019 മാര്‍ച്ചിലാണ് ഫിഫ വനിതാ ലോകകപ്പ് ഇന്ത്യക്ക് അനുവദിച്ചത്. കോവിഡ് വ്യാപനം കാരണം ഇത്തവണ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
സൂപ്പർ താരമായി കാളിദാസൻ..! ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, ബാഹുബലിയ്ക്കും പ്രിയപ്പെട്ടവൻ
രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷത്തെ ലോകകപ്പിന് പകരം 2022ലെ ലോകകപ്പ് ഇന്ത്യയിൽ നടത്താനും ഫിഫ തീരുമാനിച്ചു. ഇന്ത്യയിലെ വനിതാ ലോകകപ്പിന് പുറമെ കോസ്റ്റോറിക്ക വേദിയാകേണ്ട അണ്ടര്‍ 20 ലോകകപ്പും 2022ലേക്ക് മാറ്റിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക