ലയോണ്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇന്റർപോൾ. കോവിഡ് രോഗാണുവാഹക കത്തുകൾ രാഷ്ട്രീയ നേതാക്കൾക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇന്റർപോൾ രാഷ്ട്ര തലവന്മാർക്ക് നിർദേശം നൽകി. കോവിഡുമായി ബന്ധപ്പെട്ട ഏജൻസി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് പുതിയ മുന്നറിയിപ്പുളളത്.
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തോടൊപ്പം ബിബിസി ലേഖനത്തിൽ ഇടംപിടിച്ച് കേരളത്തിലെ ‘അനൗദ്യോഗിക കൊവിഡ് മരണ പട്ടിക’; സർക്കാരിനെതിരെ കൂട്ടായ്മ
ഇന്ത്യയുള്‍പ്പടെയുളള 194 രാജ്യങ്ങള്‍ക്കാണ് ഇന്റര്‍പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന്ത്രാക്സ് രോഗം നേരത്തെ പടര്‍ന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ രോഗാണുവാഹക കത്തുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
നിലവിലെ കോവിഡ് സാഹചര്യത്തില്‍ അത്തരത്തിലുളള സാധ്യതകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക