കോവിഡ് മഹാമാരി വരുത്തിവച്ച പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണ് ലോകം. പല രാജ്യങ്ങളും കോവിഡ് വാക്സിൻ പരീക്ഷണ ഘട്ടങ്ങളിലാണ്. കോവിഡ് വാക്സിൻ എത്തിയാൽ അത് എല്ലാവർക്കും സൗജന്യമായി നൽകുമെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് സൗജന്യമായി വാക്സിൻ നൽകാൻ തീരുമാനിച്ചത്.
പാർവതി ‘അമ്മ’ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള അറിവും വിവേകവുമുളള നടി, അവർ പോയത് വലിയ നഷ്ടം: ബാബുരാജ്
രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്സിന് പൂര്‍ണമായും സൗജന്യമായി നൽകാനാണ് തീരുമാനം. ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍അസീരിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ല.
പെൺകുഞ്ഞിനെ ചാക്കിൽ പൊതിഞ്ഞ് വഴിയരികിൽ ഉപേക്ഷിച്ചു; മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞ് ആശുപത്രിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക