ഡൽഹി: ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കായി ടോൾ ബൂത്തുകളിൽ ഉപയോഗിക്കാനായി മെട്രോ ട്രെയിനുകളിലേത് പോലെ മെഷിൻ ടാപ്പിംഗ് സൗകര്യമുള്ള പ്രീപെയ്ഡ് കാർഡുകൾ വരുന്നു. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ഇതിനായി അപേക്ഷ ക്ഷണിച്ചു. 50 രൂപ വിലവരുന്ന കാർഡ് റീച്ചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.
ടോൾ ബൂത്തുകളിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്ക് പണം കൊടുത്ത കടന്നു പോകാൻ ഒരു ലൈൻ മാത്രമാണ് അനുവദിക്കുന്നത്. ഇത് പലയിടത്തും വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാക്കാൻ ഇടയാക്കുന്നുണ്ട്.
കരിപ്പൂർ വിമാനത്താളവത്തിൽ വീണ്ടും സ്വർണവേട്ട : അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം പിടികൂടി
ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് നിരയിലേക്ക് കയറുന്നത് പലപ്പോഴും തർക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇതെല്ലാം പരിഹരിക്കുന്നതിനായാണ് പുതിയ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക