വാഹനപ്പുക പരിശോധന പൂര്‍ണമായും ഓണ്‍ലൈനായാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ 1200 വാഹനങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പരിശോധനയിൽ പരാജയപ്പെട്ടത്. പുകപരിശോധനാ യന്ത്രങ്ങളില്‍നിന്നുള്ള പരിശോധാഫലം നേരിട്ട് ‘വാഹന്‍’ വെബ്സൈറ്റിലേക്കാണ് ഇപ്പോൾ എത്തുന്നത്. അതുകൊണ്ട് തന്നെ പരിശോധനാഫലത്തില്‍ തിരുത്തലുകള്‍ക്കും ക്രമക്കേടുകള്‍ക്കും അവസരം ലഭിക്കില്ല.
ചെമ്പൂച്ചിറ സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയെന്ന ആരോപണം
സംസ്ഥാനത്തെ 1500 പുകപരിശോധനാകേന്ദ്രങ്ങളിൽ 60 ശതമാനം യൂണിറ്റുകള്‍ ഓണ്‍ലൈനിലേക്ക് എത്തിക്കഴിഞ്ഞു. ഇതുവരെ അരലക്ഷം ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പുകപരിശോധന ഓണ്‍ലൈന്‍ ആയതോടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോണിൽ ഡിജിറ്റൽ പതിപ്പായി സൂക്ഷിച്ചാൽ മതിയാകും.
പരിശോധനാഫലം വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ക്കൊപ്പം തത്സമയം കൂട്ടിച്ചേര്‍ക്കപ്പെടും. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനിലൂടെ കണ്ടെതാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക