തിരുവനന്തപുരം :വിതുര സ്വദേശി മാധവനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് താജുദീൻ പിടിയിൽ. വിതുര പൊലീസാണ് പ്രതിയെ പിടികൂടിയത്. താജുദ്ദീന്റെ വീട്ടിൽ കുഴിച്ചുമൂടിയ നിലയിലാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്.
വിതുര പേപ്പാറയിലാണ് വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. താജുദ്ദീന്റെ വീട്ടിനുള്ളിൽ രക്തക്കറ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വിതുര പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ സുഹൃത്തും അയൽവാസിയുമായ മാധവന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്.
താജുദ്ദീൻ രാവിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഷാഡോ സംഘം നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത ഉൾവനത്തിൽ നിന്ന് ഇയാളെ പിടിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക