പൃഥ്വിരാജ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്ററിൽ പോസ്റ്റർ പുറത്ത്. കുരുതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു വാര്യരാണ്. പൃഥ്വിരാജിനൊപ്പം വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.
‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്ലൈനിലാണ് പോസ്റ്റർ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന് മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന് ആചാരി, നസ്ലന്, സാഗര്‍ സൂര്യ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇനി ജനങ്ങളിലേക്ക് നേരിട്ട്; യൂട്യൂബ് ചാനലുമായി വിജയ്
സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം. ഡിസംബര്‍ 9ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
പുതിയ ചിത്രത്തിന് ആശംസകളുമായി നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. ചിത്രത്തിന്റെ പേരിനെയും അഭിനേതാക്കൾക്കും കയ്യടിച്ചു കൊണ്ടായിരുന്നു ദുൽഖറിന്റെ കമന്റ്.
അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. അനിഷ് പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക