ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ എൻസിസി പ്രവേശനത്തിൽ കേന്ദ്രത്തിനു നേരെ രൂക്ഷ വിമർശനമുന്നയിച്ച് ഹൈക്കോടതി. ട്രാന്‍സ്ജെന്‍ഡറുടെ എന്‍സിസി പ്രവേശനത്തില്‍ കേന്ദ്ര നിലപാടിനെതിരെയാണ് ഹൈക്കോടതിയുടെ വിമർശനം. പത്തൊന്‍പതാം നൂറ്റാണ്ടിലല്ല ഇന്ത്യക്കാര്‍ ജീവിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും മനസിലാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
എഡിറ്റിംഗ് സ്യൂട്ടില്‍ നിന്നും പ്രൊഡ്യൂസറുടെ പുഞ്ചിരി; ‘ലളിതം സുന്ദരം’, ചിത്രവുമായി മഞ്ജു വാര്യര്‍
വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ കടുത്ത അതൃപ്തിയാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. ട്രാന്‍സ്ജെന്‍ഡേഴ്സും മനുഷ്യരാണന്ന് കോടതി വീണ്ടും ഓർമ്മപ്പെടുത്തി. ട്രാന്‍സ്ജെന്‍ഡര്‍ ക്വാട്ടയിലാണ് ഹര്‍ജിക്കാരി കോളേജ് പ്രവേശനം നേടിയതെന്ന തടസവാദം എന്‍സിസി ഉന്നയിച്ചതിനെയും കോടതി രൂക്ഷമായി തന്നെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക