ഫയലുകളെല്ലാം സംഭരിച്ചു കുറച്ചുകഴിയുമ്പോൾ ഫോൺ ഹാങ് ആകുന്നത് നമുക്ക് എല്ലാവർക്കും അനുഭവമുണ്ട്, നമുക്ക് ഇതെല്ലാം ഡ്രൈവിലേക്കു മാറ്റാനുള്ള ഓപ്ഷൻ ഉണ്ട്. നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനൊപ്പം എവിടെനിന്നും ആക്സസ് ചെയ്യുന്നതിനു സഹായകമാകും.ഗൂഗിൾ ഡ്രൈവ് എങ്ങനെ എളുപ്പത്തിൽ ക്രമീകരിക്കാമെന്നു പരിശോധിക്കാം.
ഫോൾഡറുകളും സബ്ഫോൾഡറുകളും: ഫയലുകൾ ഓർഗനൈസ് ചെയ്യുന്നതിനുള്ള ഏറ്റവും അടിസ്ഥാന മാർഗമാണിത്.ഫയലുകൾക്കായി ജോലി, വ്യക്തിപരം, സ്കൂൾ മുതലായവ പോലുള്ള വിവിധ വിഭാഗത്തിലുള്ള ഫോൾഡറുകൾ സൃഷ്ടിക്കുക. ഫയലുകൾ കുറച്ചുകൂടെ ഓർഗനൈസുചെയ്യുന്നതിന് ഈ ഫോൾഡറുകളിൽ ഉപഫോൾഡറുകൾ സൃഷ്ടിക്കാം.
ഫോൾഡറുകൾക്കും ഫയലുകൾക്കുമായി ഒരേ പേരിടുന്ന നാമകരണ രീതി ഉപയോഗിക്കുക. ഇത് പിന്നീട് നിങ്ങൾ തിരയുന്നത് കണ്ടെത്തുന്നത്എളുപ്പത്തിലാക്കും. ഉദാഹരണത്തിന്, ഒരു തീയതി ഫോർമാറ്റ് (YYYY-MM-DD) തുടർന്ന് ഫയലിനായി തിരിച്ചറിയാനുള്ള പേരും ഉപയോഗിക്കാം.
ഫോൾഡറുകൾ കാണുമ്പോൾ എളുപ്പത്തിൽ തിരിച്ചറിയാൻ നിങ്ങൾക്ക് കളർ-കോഡ് ചെയ്യാം. തിരയുന്ന ഫോൾഡർ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള സഹായകരമായ ഒരെളുപ്പ മാർഗമാണിത്.പ്രധാനപ്പെട്ട ഫയലുകളും ഫോൾഡറുകളും എളുപ്പത്തിൽ ശ്രദ്ധയിൽ പെടാൻ വേണ്ടി നക്ഷത്ര ചിഹ്നം ഉപയോഗിക്കുക. ഇത് ഒറ്റനോട്ടത്തിൽ ആക്സസ് ചെയ്യാൻ എളുപ്പമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക