വിദേശ വിപണികളിൽ വലിയ താരമായി പാളപ്പാത്രങ്ങൾ. വലിയ ഡിമാന്റാണ് വിപണിയിൽ പാളപ്പാത്രങ്ങൾക്കുള്ളത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ പാളകൾ കൂടുതലും കൊണ്ടുവരുന്നത്. അതേസമയം കേരളത്തിൽ ഏറെ സുലഭമാണ് കവുങ്ങിൻപാളകൾ.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് കവുങ്ങിൻപാളകൾ ശേഖരിച്ച് നിർമാണയൂണിറ്റുകളിലെത്തിച്ച് വരുമാനം ഉണ്ടാക്കുന്നു. തൃശ്ശൂരിലെ ദീപം പാം ഡിഷ് യൂണിറ്റിൽ നിന്ന് വർഷത്തിൽ 24 ലക്ഷം പാള പ്ലേറ്റുകളാണ് കയറ്റുമതി ചെയ്യുന്നത്. കേരളത്തിൽ ചെറുതും വലുതുമായ അമ്പതിലധികം പാള പ്ലേറ്റ് നിർമാണ യൂണിറ്റുകളാണുള്ളത്. പക്ഷെ, കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാളകളിൽ 90 ശതമാനവും നശിപ്പിക്കുന്നു എന്നതാണ് ഇപ്പോഴുള്ള അവസ്ഥ. പാളകളുടെ വിപണന മൂല്യത്തെക്കുറിച്ചുള്ള അറിവില്ലാത്തതും കൂടിയാണ് ഇതിനുള്ള പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക