ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയേകിയ കനേഡിയൻ പ്രധാനമന്ത്രിക്കുനേരെ വിദേശകാര്യ മന്ത്രാലയം. കർഷക സമരത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയതിനാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വന്നത്.
കോവിഡ് വ്യാപനത്തിൽ ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിച്ച് ഉത്തരകൊറിയ
വിഷയത്തിൽ ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം അനാവശ്യമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വിഷയത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ട്രൂഡോ പ്രസ്താവന നടത്തിയതെന്നും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമായി ബന്ധപ്പെട്ടുള്ള ഈ പ്രസ്താവന അനാവശ്യമാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ താൻ ശ്രദ്ധിക്കുന്നുണ്ടെന്നും, നിലവിലെ സാഹചര്യം വളരെയേറെ ആശങ്കയുണ്ടാക്കുന്നതാണെന്നും ജസ്റ്റിൻ ട്രൂഡോ അഭിപ്രായപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക