രാജ്യതലസ്ഥാനം വലിയൊരു പ്രക്ഷോഭത്തിന് പിന്നാലെയാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആ പ്രക്ഷോഭത്തിന് രാഷ്ട്രീയ ജാതി ഭേദമന്യേ പിന്തുണയറിയിച്ചു കഴിഞ്ഞു. എങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തങ്ങളുടെ നടപടിയിൽ നിന്നും ലവലേശം പിന്നോട്ട് പോയിട്ടില്ല. കഴിഞ്ഞ ദിവസം വിഷയത്തിൽ സർക്കാർ നടത്തിയ ചർച്ച പരാജയപ്പെടുകയും ചെയ്തിരുന്നു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്. നിരവധി പേരാണ് സമരത്തിന് പിന്തുണ നൽകിയിരിക്കുന്നത്.
പിതാവുമായുളള ഭിന്നത; ഇനി തന്റെ തീരുമാനങ്ങൾ അറിയിക്കാൻ വിജയ്ക്ക് സ്വന്തം യൂട്യൂബ് ചാനൽ
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി നടൻ കമൽഹാസനും രംഗത്ത് വന്നിരിക്കുകയാണ്. ‘വീണയുടെ ശബ്ദം എനിക്ക് ഇഷ്ടമാണ്. പക്ഷേ ഇപ്പോഴല്ല, റോം കത്തുമ്പോൾ വീണ വായിച്ചിരിക്കരുത്’ വിഷയത്തിൽ കമൽഹാസൻ പറഞ്ഞു. കമൽഹാസന്റെ വാക്കുകൾ പ്രധാനമന്ത്രിയെ ഉദ്ദേശിച്ചാണെന്നാണ് വിവരം. പേരെടുത്ത് പറയാതെ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നേരെയുള്ള വിമർശനമാണിതെന്നാണ് വിലയിരുത്തൽ. നടൻ എന്നതിലുപരി ഒരു രാഷ്ട്രീയക്കാരൻ കൂടിയായ കമൽഹാസന്റെ വാക്കുകൾ ഇതിനോടകം തന്നെ ഏറെ വിവാദവും ശ്രദ്ധയും പിടിച്ചു പറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക