മുംബൈ സന്ദർശനത്തിനായി യോഗി ആദിത്യനാഥ് ഇന്നെത്തും. ‘മെയ്ക്ക് ഇൻ ഉത്തർപ്രദേശ്’ ക്യാമ്പയിനിന്റെ ഭാഗമായി മുംബൈയിൽ എത്തുന്ന യോഗി ഒട്ടേറെ ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എന്നാൽ കൂടിക്കാഴ്ച നടത്തുന്നത് ഏത് വിഷയത്തിലാണെന്ന് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. അതേസമയം, ബോളിവുഡ് താരം അക്ഷയ് കുമാർ യോഗിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ ഷഹീന്‍ബാഗ് സമരനായിക ബില്‍കിസ് ബാനു പൊലീസ് കസ്റ്റഡിയില്‍
രാജ്യത്തെ തന്നെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്ര നഗരം ഗൗതം ബുദ്ധനഗറില്‍ സ്ഥാപിക്കുമെന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം. ബോളിവുഡ് താരങ്ങൾ കൂടി എത്തുന്നതോടെ വരാനിരിക്കുന്ന ഫിലിം സിറ്റി സംബന്ധിച്ച ചർച്ചകളും സജീവമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടാണോ യോഗി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക