കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പല സ്ഥാനാര്‍ഥികളും മാസ്ക് ഇല്ലാതെയും സാമൂഹ്യ അകലം പാലിക്കാതെയും പ്രായമായവര്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെ കാണുകയും സംസാരിക്കുകയും ചെയ്യുന്നതായുള്ള ചിത്രങ്ങള്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കാണുന്നുണ്ട്. വോട്ടര്‍മാരെ സ്ഥാനാര്‍ഥികള്‍ സ്പര്‍ശിച്ചു നില്ക്കുന്ന ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പ്രണയിച്ച് വിവാഹം ചെയ്തവർക്കെതിരെ കൊയിലാണ്ടിയിൽ വടിവാളുമായി ഗുണ്ടാ ആക്രമണം
ഇത്തരം പ്രവണതകള്‍ തിരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ നിര്‍ദേശം നല്‍കണം. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജില്ലയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഉണ്ടാവാതെ നോക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇത് നിര്‍വഹിക്കുന്നതില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും മാതൃക കാണിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കാണിക്കണം. അല്ലാത്ത പക്ഷം അത് മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി പരിഗണിക്കപ്പെടും. കൊവിഡ് മാനദണ്ഡ ലംഘനങ്ങളില്‍ ഗുരുതരമായ സ്ഥിതി വിശേഷത്തിന് കാരണമാകുമെന്നും കലക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക