രാജ്യാന്തര തലത്തിൽ കഞ്ചാവ് ഉപയോഗത്തെ അനുകൂലിച്ചുകൊണ്ട് ഇന്ത്യ. അപകടകരമായ ലഹരി വസ്തുവല്ല കഞ്ചാവെന്ന യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിൽ വന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലെങ്കിലും അനുകൂലമായാണ് ഇന്ത്യ വോട്ടു ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മാരകമായ നൂറോളം ലഹരി മരുന്നുകളുടെ കൂടെയായിരുന്നു കഞ്ചാവിനെയും ഉൾപ്പെടുത്തിയിരുന്നത്.
ബീഫ് കറിയുടെ രുചിയനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ; ട്രോളുകളുമായി സോഷ്യല്‍ മീഡിയ
53 അംഗരാജ്യങ്ങളിൽ 27 പേരാണു കഞ്ചാവിനെ പട്ടികയിൽ നിന്ന് നീക്കുന്നതിനെ അനുകൂലിച്ചത്, 25 പേർ എതിർക്കുകയും ചെയ്തു. ഒന്നാം ലോക രാജ്യങ്ങളും വികസ്വര, ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള വിടവാണു വോട്ടെടുപ്പിൽ കണ്ടതെന്നും ഇന്ത്യ ഇതിൽനിന്നും വ്യത്യസ്തമാണ് എന്നുമായിരുന്നു വോട്ടെടുപ്പിനെപ്പറ്റി മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ പ്രതികരണം.
മാസ്ക് ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യസംഘടന
പ്രതികരിക്കാൻ ഇവിടെ എഴുതുക