‘അള്ള് രാമേന്ദ്രന്’ ശേഷം സംവിധായകന് ബിലഹരി ഒരുക്കുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് സംവിധായകന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സെറ്റില്‍ പാട്ടു പാടി ഡാന്‍സ് ചെയ്യുന്ന സ്വാസികയുടെ വീഡിയോയാണ് വൈറലാകുന്നത്.
ബീഫ് കറിയുടെ രുചിയനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ; ട്രോളുകളുമായി സോഷ്യല്‍ മീഡിയ
ഏറ്റവും സന്തോഷം നിറഞ്ഞ ലൊക്കേഷനാണ് കുടുക്ക് എന്ന് പാടി റാപ്പ് മോഡലില്‍ വരുന്ന സ്വാസികയെയാണ് വീഡിയോയില്‍ കാണുന്നത്. കൂടെയുള്ളവരും നടിയും പൊട്ടിച്ചിരിക്കുന്നുമുണ്ട്. ചിത്രത്തില്‍ ജ്വാല എന്ന കഥാപാത്രമായാണ് സ്വാസിക വേഷമിടുന്നത്. കൃഷ്ണ ശങ്കര്‍ ആണ് കുടുക്കില്‍ നായകനാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക