ബോളിവുഡ് താരം കങ്കണ റാണവത്തിന്റെ ട്വീറ്റുകൾക്കെതിരെ ചലച്ചിത്ര മേഖലയിൽ നിന്നും അല്ലാതെയും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ നടിയുടെ ട്വീറ്റിന് പ്രതികരിച്ചെത്തിയ നടി വാമിഖ ഗബ്ബിയെ ബ്ലോക്ക് ചെയ്തിരിക്കുകയാണ് കങ്കണ. നടിയുടെ വിദ്വേഷ, വ്യാജ പ്രചരണങ്ങള്ക്കെതിരെയായാണ് വാമിഖ രംഗത്ത് വന്നത്. തുടർന്നാണ് കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തത്. ‘ഷഹീന്‍ബാഗ് ദാദി’ എന്നറിയപ്പെടുന്ന ബില്‍കിസ് മുത്തശ്ശിയെ അധിക്ഷേപിച്ചു കൊണ്ട് കങ്കണ നടത്തിയ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വാമിഖയുടെ ട്വീറ്റ്.
https://twitter.com/GabbiWamiqa/status/1334437672580907008
വീണ്ടും ത്രില്ലറുമായി അഞ്ചാം പാതിര ടീമെത്തുന്നു.. ! സൂചന നൽകി ചാക്കോച്ചൻ
‘ഒരിക്കല്‍ ഞാന്‍ ഇവരെ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ലജ്ജ തോന്നുന്നു. വെറുപ്പ് മാത്രം ഉള്ളില്‍ നിറഞ്ഞ ഒരു സ്ത്രീയായി താങ്കള്‍ മാറിയതില്‍ എനിക്ക് ഏറെ വേദനയുണ്ട്’ വാമിഖ ട്വീറ്റ് ചെയ്തു. എന്നാൽ വാമിഖയുടെ ഈ ട്വീറ്റിന് പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. എന്നാൽ ഉടൻ തന്നെ ബ്ലോക്ക് ചെയ്ത വിവരം ഫോട്ടോ സഹിതം പങ്കുവച്ച് വീണ്ടും വാമിഖ ട്വീറ്റുമായെത്തി.
https://twitter.com/GabbiWamiqa/status/1334675002029830144
ബീഫ് കറിയുടെ രുചിയനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ; ട്രോളുകളുമായി സോഷ്യല്‍ മീഡിയ
‘ നിങ്ങളെന്നെ ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളൂ എന്നോര്‍ത്ത് ഞാൻ സന്തോഷിക്കുന്നു. മുമ്പ് നിലപാടുമായി എത്തിയ മറ്റു സത്രീകള്‍ക്ക് നല്കിയ മറുപടി പോലെയെങ്ങാനും എനിക്ക് തന്നിരുന്നെങ്കില്‍ അത് എന്റെ ഹൃദയം തകര്‍ക്കുമായിരുന്നു. നിങ്ങളുടെ ഹൃദയത്തില്‍ സ്നേഹം നിറയാന്‍ ദൈവം അനുഗ്രഹിക്കട്ടെ’. വാമിഖ കുറിച്ചു.
’14 കോടി രൂപയിലേറെ സ്വത്തുക്കള്‍’; വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക