ധനുഷിന്റെ കര്ണന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോർട്ട്. സിനിമയുടെ സംവിധായകന് മാരി സെല്‍വരാജാണ്. ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത് ധനുഷ് തന്നെയാണ്. കൂടാതെ അതോടൊപ്പം സംവിധായകനൊപ്പമുള്ള ചിത്രവും ധനുഷ് നല്‍കിയിട്ടുണ്ട്. താരം, ചിത്രം തനിക്ക് നല്‍കിയതിന് സംവിധായകന് നന്ദിയും അറിയിച്ചു. തനിക്ക് സിനിമ സ്പെഷ്യലാണെന്നും സംഗീതം മികച്ചതാക്കിയതിന് സംഗീത സംവിധായകന് നന്ദിയെന്നും ധനുഷ് പറഞ്ഞു.
ഇന്ത്യയിൽ ഫെയ്സ്ബുക്കിന് ലാഭം 136 കോടി
മലയാളി താരം രജിഷ വിജയനാണ് സിനിമയില്‍ ധനുഷിന്റെ ജോഡിയായി എത്തുന്നത്. പ്രധാന വേഷത്തില്‍ ലാലും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് കലൈപുലി എസ് ധനു വി ക്രിയേഷന്‍സിന്റെ ബാനറിലാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക