തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാല് വയസ്സുകാരി അര്ഹയുടേതല്ല അര്‍ഹ പകര്‍ത്തിയ ചിത്രമാണ് അല്ലുവിന്റെ ആരാധകര്‍ ഏറ്റെടുത്തത്.
തെലുങ്ക് നടി നിഹാരിക കോനിഡേലയുടെ വിവാഹത്തോടനുബന്ധിച്ചുള്ള മെഹന്തി ചടങ്ങിനിടെയാണ് അര്‍ഹ ചിത്രം പകര്‍ത്തിയത്. അല്ലു അര്‍ജുന്റെ അര്‍ദ്ധ സഹോദരിയാണ് നിഹാരിക. ചൈതന്യ ജൊന്നല ഗെഡ്ഡയാണ് നിഹാരികയുടെ വരന്. ബന്ധുക്കളായ ചിരഞ്ജീവി, റാം ചരണ്‍, അല്ലു അര്ജുന് തുടങ്ങിയവരുടെ സാനിധ്യം കൊണ്ട് താര വിവാഹം ശ്രദ്ധേയമായിരുന്നു.
മകള്‍ പകര്‍ത്തിയ ചിത്രം അല്ലുവിന്റെ ഭാര്യ സനേഹയാണ് ഇന്സ്റ്റാഗ്രമിലുടെ പങ്കുവച്ചത്. നിഹാരികയും ചൈതന്യയും ആര്ഹയോടൊപ്പം നില്ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.ഡിസംബര്‍ 9നാണ് താരവിവാഹം നടന്നത്.
ചാര്‍ട്ടേഡ് വിമാനത്തില്‍ തിരിച്ച് ഹൈദരാബാദിലെത്തിയ അല്ലുവിന്റേയും കുടുംബത്തിന്റേയും ചിത്രങ്ങളും ആരാധകര്‍ ഷെയര്‍ ചെയ്തിരുന്നു. ‘പുഷ്പയാണ്’ അല്ലു അർജുന്റെ പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക