പാര്‍ട്ടി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 19, 20 തിയതികളിൽ പശ്ചിമ ബംഗാൾ സന്ദര്‍ശനം നടത്തും. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയിലാണ് അമിത് ഷായുടെ സന്ദര്‍ശനം.
ആദ്യത്തെ വോട്ട് അച്ഛന്! കന്നിവോട്ടിലൂടെ അപൂർവ ഭാഗ്യത്തിന് ഉടമയായി വിദ്യ
അതേസമയം, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് എതിരായ ആക്രമണം ഉണ്ടായ വിഷയത്തില്‍ ആഭ്യന്തരമന്ത്രി നേരിട്ടിടപെടുകയും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ പകര്‍ച്ച വ്യാധി നിയമത്തെ കൂടി ഉപയോഗപ്പെടുത്തി നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം. അടിയന്തിര റിപ്പോര്‍ട്ട് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക