സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളിലായി നടക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രണ്ടാംഘട്ടവും പൂർത്തിയായത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ ജില്ല വയനാടാണ്. അഞ്ച് ജില്ലകളിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതോടെ വയനാട് ജില്ല ഏത് മുന്നണിയോട് ചേർന്ന് നിൽക്കുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ.
അതേസമയം, മറ്റു ചില ജില്ലകളിൽ ഉണ്ടായതുപോലുള്ള പരാതികളോ വഴക്കുകളോ ഇല്ലാതെ , സമാധാനപരമായാണ് വയനാട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ കാമ്പയിന് ഫലപ്രദമായി എന്ന് തെളിയിക്കുന്നതായിരുന്നു ജില്ലയിലെ ഉയര്‍ന്ന പോളിംഗ് ശതമാനം.
ലോകത്താകമാനം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക