വയനാട് മുത്തങ്ങയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. 100 കിലോ കഞ്ചാവായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇവരുടെ പക്കൽ നിന്നും വിപണിയിൽ ഒരു കോടിയോളം രൂപ വിലവരുന്ന കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
ദളപതി വിജയുടെ 65 -ാമത് ചിത്രം പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിക്കുകയായിരുന്നു.കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരെ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലോറിയില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
വി.ജെ. ചിത്രയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക