രാജ്യത്തെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വെർച്വൽ ആയിട്ടായിരിക്കും ധനമന്ത്രി അംഗങ്ങളുമായി ചർച്ച നടത്തുക. ബജറ്റ് ചർച്ചക്ക് മുന്നോടിയെന്നോണം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ധനമന്ത്രി ടെലിഫോൺ മുഖേന ചർച്ച നടത്തിയിരുന്നു.
വിവിധ സംഘടനകൾ, വിഭാഗങ്ങൾ, ധനകാര്യ വിദഗ്ധർ എന്നിവരുൾപ്പെടെയുള്ളവരുമായാണ് ധനമന്ത്രി ചർച്ച നടത്തുക. കോവിഡ് പശ്ചാത്തലവും ജിഡിപിയിലുണ്ടായ ഇടിവുമെല്ലാം മുൻനിർത്തുമ്പോൾ ഏറെ പ്രധാനപെട്ടതായിരിക്കും ധനമന്ത്രിയുടെ ചർച്ച. ഇത്തവണയും ഫെബ്രുവരി ഒന്നിനായിരിക്കും ബജറ്റ് അവതരണമെന്നാണ് വിവരം. ജനുവരി അവസാന വരം മുതലാണ് പാർലമെന്റ് സമ്മേളനം ആരംഭിക്കുക.
എംപി ആയാലും പ്രധാന മന്ത്രി ആയാലും സെറ്റിനകത്ത് അവര് കഥാപാത്രം ആവുകയാണ്; തുറന്നുപറഞ്ഞ് ഭദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക