തദ്ദേശതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ നാല് വടക്കന്‍ ജില്ലകള്‍ പോളിങ് തുടങ്ങി . മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ്. 354 തദ്ദേശസ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കണ്ണൂരിലെ ആയിരത്തിലധികം പ്രശ്നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇവിടെ വെബ് കാസ്റ്റിങ്ങും വീഡിയോ ചിത്രീകരണവും ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മലപ്പുറത്ത് 304 പ്രശ്ന സാധ്യതാ ബുത്തൂകളും 87 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുമുണ്ട്.
ആദ്യ രണ്ട് ഘട്ടത്തിലും ഉണ്ടായതുപോലെ മികച്ച പൊളിങാണ് മൂന്നാംഘട്ടത്തിലും മുന്നണികള്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക