പാലാ നഗരസഭയിൽ ശ്രദ്ധേയ പോരാട്ടത്തിൽ കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടിന് തോറ്റു.
കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡ്, ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡ് എന്നിവിടങ്ങളിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനർഥികൾക്ക് ജയം.
കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ വാർഡിൽ ബിജെപിയുടെ അനുരാധ തായാട്ടിന് അട്ടിമറി ജയം . വയനാട്ടിൽ മൂന്ന് മുനിസിപ്പാലിറ്റികളിലും എൽഡിഎഫിന് മുൻതൂക്കം . യു ഡി എഫ് കോട്ടയായ ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം പിടിച്ചു എൽഡിഎഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക